Arjuna, kazhakuttom,Trivandrum
0471-2414123, 9387818563, 9562737410

Dheeroodaatham

Dheeroodaatham

Next Event

No upcoming events

Description

To mark the contributions of our beloved Sri. Kalamandalam Balasubrahmanian, Arjuna and his well-wishers jointly put together a kathakali mela to showcase his excellence in renowned kathakali characters. This event has a series of seminars, symbosiums, and discussions featuring prominent Kathakali artists on and off stage across Kerala.

See full event brochure here – Dheerodhatham 2024

ധീരോദാത്തം
******

മാർഗിയിലെ കഥകളി വേഷം അധ്യാപകനും മുൻനിര കഥകളി നടനും അർജ്ജുന സൊസൈറ്റി ഓഫ് ക്ലാസ്സിക്കൽ ആർട്സ് എന്ന ഈ കലാപരിശീലന കേന്ദ്രത്തിന്റെ സ്ഥാപകനുമായ ശ്രീ കലാമണ്ഡലം ബാലസുബ്രമണ്യന്റെ സംഭാവനകളെ രേഖപ്പെടുത്താനായി അദ്ദേഹത്തിന്റെ അഭ്യുദയകാംക്ഷികളും കലാസ്വാദകരും അർജ്ജുനയും ചേർന്ന് 2024 ഏപ്രിൽ-ൽ തുടങ്ങി 2024 ഒക്ടോബറിൽ അവസാനിക്കുന്ന ഒരു കഥകളി മേള സംഘടിപ്പിക്കുകയാണ് . ഈ കാലയളവിൽ എട്ടു ദിവസത്തെ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

ഏപ്രിൽ 13 , മെയ് 26, ജൂൺ 8 , ജൂലായ് 13, ഓഗസ്റ്റ് 10 , സെപ്റ്റംബർ  8, ഒക്ടോബർ 19 & 20 എന്നീ ദിവസങ്ങളായാണ് തിരുവനന്തപുരം കഴക്കൂട്ടം അമ്മൻ കോവിൽ ഹാളിൽ വെച്ച് “ധീരോദാത്തം” എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടി നടക്കുക .

എല്ലാ ദിവസവും പ്രമുഖരായ കലാകാരന്മാരും , കഥകളി പണ്ഡിതരും പങ്കെടുക്കുന്ന കഥകളി സംബന്ധമായ ചർച്ചകൾ , അതാത് ദിവസം അവതരിപ്പിക്കുന്ന കഥകളിയുടെ വിശദമായ പരിചയപ്പെടുത്തലും ചൊല്ലിയാട്ടവും തുടങ്ങി കഥകളി ആസ്വാദനത്തിനു ഉപകരിക്കുന്ന അനുബന്ധ പരിപാടികൾ കൂടി ഇതോടനുബന്ധിച്ച്‌ ആസൂത്രണം ചെയ്തിരിക്കുന്നു . ഒക്ടോബർ 19, ഒക്ടോബർ 20 എന്നീ തീയതികളിൽ മുഴുവൻ ദിവസവും നീണ്ടുനിൽക്കുന്ന വിവിധ കലാപരിപാടികളും ശ്രീ കലാമണ്ഡലം ബാലസുബ്രമണ്യന് വീരശൃംഘല സമർപ്പണവും നടക്കും .

ഈ പരിപാടിയുടെ ലോഗോ പ്രകാശനം കലാസ്വാദകരുടെയും അർജുനയിലെ കുട്ടികളുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ തിരുവിതാംകൂർ രാജകുടുംബാംഗം ശ്രീ. അവിട്ടം തിരുനാൾ ആദിത്യവർമ്മ 26 നവംബർ 2023 നിർവഹിച്ചു.

Upcoming Events

No events in this category